Sunday, October 14, 2007

എന്തൊന്നു ചെയ്ക നല്ലൂ ശോകത്തെയടക്കുവാന്‍?

സ്വാസ്ഥ്യം തേടി തീര്‍ത്ഥാടനത്തിനിറങ്ങുന്ന 'അയാള്‍' സി.വി.ശ്രീരാമന്റെ കഥകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്‌. ചിദംബരം, സൂനിമാ, തീര്‍ത്ഥക്കാവടി, ക്ഷുരസ്യധാര, ഇനി ഋഷികേശിലേക്കില്ല- അങ്ങനെ പല കഥകളിലും ശാന്തിതേടീയുള്ള യാത്രകളുണ്ട്‌. യാത്രകളുടെ സ്വാസ്ഥ്യങ്ങള്‍ കെടുത്തിക്കൊണ്ട്‌ പക്ഷേ, വീണ്ടും ചോദ്യങ്ങളുണരുന്നു. അശാന്തമായ ആത്മാക്കളുടേ ക്ഷുത്‌ പിപാസകളില്‍ സ്വൈര്യം കെട്ട്‌ അയാള്‍ ദേവസ്ഥാനങ്ങളുടെ പടിയിറങ്ങുന്നു. സൂനിമാ എന്ന കഥയില്‍ അയാള്‍ മൂകാംബികയിലാണ്‌ എത്തുന്നത്‌. സൗപര്‍ണ്ണികയില്‍ ഇറങ്ങി മുങ്ങുന്‌പോള്‍ അയാള്‍ ഓര്‍ക്കുന്നു. 'തെളിനീര്‌ കാണ്‍കെ കാണ്‍കെ കണ്ണിന്‌ കുളിര്‌. ഇറങ്ങി മുങ്ങിയപ്പോള്‍ മനസ്സിനും കുളിര്‌. അമരേശ്വരിയിലും നര്‍മ്മദയിലും പ്രയാഗിലും മുങ്ങിയ ഓര്‍മ്മകള്‍ മനസ്സിലുദിച്ചു. ഈ സഞ്ചാരത്തിനു എന്തെങ്കിലുമൊരര്‍ത്ഥം എന്നെങ്കിലും കല്‍പിക്കാനവുമോ...?'

സത്രത്തിലെ ഉച്ചയുറക്കത്തിനു ശേഷം അയാള്‍ ഉണര്‍ന്നത്‌ വരാന്തയില്‍ നിന്ന് സന്ന്യാസിമാരുടെ വര്‍ത്തമാനം കേട്ടാണ്‌. 'അവര്‍ തീര്‍ത്ഥന്‍സ്വാമി എന്ന മറ്റൊരു സ്വാമിയെക്കുറിച്ചാണ്‌ സംസാരിക്കുന്നത്‌. തീര്‍ത്ഥന്‍ സ്വാമി തോട്ടയിട്ട്‌ സൗപര്‍ണ്ണികയില്‍ നിന്ന്‌ മത്സ്യം പിടിച്ചു. മേരിയുടെ ഹോട്ടലില്‍ കൊണ്ടുപോയി വിറ്റു. മേരിയുടെ ഹോട്ടലില്‍ ഇരുന്ന് വാറ്റുചാരായം കുടിച്ചു. മറ്റൊരു സന്ന്യാസിയുമായി പ്രപഞ്ചോല്‍പ്പത്തിയെപ്പറ്റി തര്‍ക്കിച്ചു. തര്‍ക്കം മൂത്ത്‌ ഒടുവില്‍ തീര്‍ത്ഥന്‍ സ്വാമി കമണ്ഡലുവിന്റെ മൊരടുകൊണ്ട്‌ മറ്റേ സ്വാമിയുടെ കവിളത്തു കുത്തി. മറ്റേ സ്വാമി ഇപ്പോള്‍ ആശൂപത്രിയിലാണ്‌. അഞ്ചു തുന്നല്‍ ഇട്ടിട്ടുണ്ട്‌.'

പിന്നീടയാള്‍ അന്വെഷിച്ചത്‌ മേരിയുടെ ഹോട്ടലാണ്‌. മേരിയുടെ ഹോട്ടലില്‍ ഇരുന്നുകൊണ്ട്‌ തെരുവിലൂടെ കടന്നുപോകുന്ന ഭജന സംഘത്തിന്റെ മുന്‍പില്‍ അത്‌ ലറ്റിന്റെ ശരീരവടിവില്‍ മുടിപ റ്റെ വെട്ടി കാഷായവും രുദ്രാക്ഷവും ധരിച്ചു നടക്കുന്ന സ്ത്രീയെ കാണുന്നു. അവരെപ്പറ്റി ചോദിച്ചപ്പോള്‍ മേരി പറയുന്നു. 'സാറ്‌ അവരെയൊന്നു പരിചയപ്പെടണം. എന്തുമാത്രം അറീവാണെന്നോ, ഷെക്സ്‌ പിയര്‍ കഥകളും മറ്റും കേട്ടാല്‍ അന്തം വിട്ടിരുന്നു പോകും.' അഞ്ചെട്ടുവര്‍ഷം മൗനത്തിലായിരുന്നു. അയാള്‍ മേരിയുടേ ഭര്‍ത്താവിനേയും കൂട്ടി സൂനിമായുടെ പര്‍ണശാലയിലെത്തുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. ബി.എഡി.നു പഠിച്ചത്‌ തൃശ്ശൂരാണെന്നും തേക്കിന്‍ കാട്‌ മൈതാനം മനോഹരമാണെന്നും പറഞ്ഞു. ഭക്തിയെക്കുറിച്ചും ആത്മീയജ്ഞാനത്തെക്കുറിച്ചും പറഞ്ഞു. പറഞ്ഞു പറഞ്ഞ്‌ ഒടുവില്‍ ആ സന്ന്യസിനി വക്കീലായ തീര്‍ത്ഥാടകനോട്‌ ചോദിച്ചു:

'എല്ലാം വഴിത്തിരിവുകളാണെന്ന് കരുതിയാല്‍ മതീട്ടൊ, എന്തോ പൊതിഞ്ഞുകൊണ്ടുവന്ന പത്രത്തിലാണാ പരസ്യം കണ്ടത്‌. ഞാന്‍ മരിച്ചു എന്നും അഥവാ മരിച്ചിട്ടില്ലെങ്കില്‍ നിയമപ്രകാരം മരിച്ചതായി കണക്കാക്കുന്നു എന്നും അങ്ങനെ എനിക്കു കൂടി അവകാശപ്പെട്ട സ്വത്തുകള്‍ പൊതുസ്വത്തായി കണക്കാക്കി തറവാടുസ്വത്തുക്കള്‍ ഭാഗം വെക്കുന്നു എന്നും. ഞാന്‍ അവര്‍ക്ക്‌ റെജിസ്റ്റര്‍ ചെയ്ത കത്തയച്ചു. അതിന്റെ കോപ്പിയാ ഇത്‌'.

അവര്‍ പുല്‍പ്പായച്ചോട്ടില്‍ നിന്നു ഒരു കടലാസ്‌ എടൂത്തു നീട്ടി. അതു വായിച്ച്‌ അയാള്‍ക്ക്‌ ചിരി വന്നു. അയാള്‍ ഒടുവിലത്തെ വാചകം ഉറക്കെ വായിച്ചു.

'എന്നെ ചേര്‍ക്കതെ ഭാഗം കഴിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അവിടെ കയറിവന്നു സര്‍വ്വ എണ്ണത്തിന്റെയും കഴുത്തുനോക്കി വെട്ടും. കൊലക്കേസില്‍ കോടതി കയറാന്‍ ഒരിക്കലേ ഭയം തോന്നൂ....'

ഈ കഥമാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടീച്ചു വന്നതിന്റെ അടുത്ത ലക്കത്തില്‍ ഒരു വായനക്കാരന്റെ പ്രതികരണം വായനക്കാരന്റെ കത്തുകളില്‍ പ്രത്യക്ഷപ്പെട്ടു. അതിലെ ചില വാചകങ്ങള്‍:

' ഞാന്‍ പത്തുമുപ്പതു വര്‍ഷമായി മൂകാംബികയില്‍ പോയി ദര്‍ശനം നടത്തുകയും സൗപര്‍ണ്ണികാസ്നാനം നടത്തുകയും ചെയ്യുന്ന ഒരാളാണ്‌. ഇങ്ങനെയുള്ള സ്വാമിമാരെയോ സ്വാമിനിമാരെയോ ഇതു വരെ കണ്ടിട്ടില്ല. ആദ്യത്തെ വരവില്‍ തന്നെ സി.വി. ശ്രീരാമന്‍ കണ്ട കാഴ്ചകള്‍ എന്തൊക്കെയാണ്‌? വിഷമം തോന്നുന്നു.'

22 comments:

കുറുമാന്‍ said...

"എന്തൊന്നു ചെയ്ക നല്ലൂ ശോകത്തെയടക്കുവാന്‍?"
- ഈ ഓര്‍മ്മകുറിപ്പും നന്നായിരിക്കുന്നു ശ്രീരാമേട്ടാ.

ശ്രീ said...

മാഷേ...
ശ്രീ സി.വി. ശ്രീരാമനെക്കുറിച്ചുള്ള ഈ ഓര്‍‌മ്മക്കുറിപ്പുകള്‍‌ കൊള്ളാം.
:)

കണ്ണൂരാന്‍ - KANNURAN said...

മാതൃഭൂമിയിലും ഇതു വായിച്ചു... :)

simy nazareth said...
This comment has been removed by the author.
krish | കൃഷ് said...

'തെളിനീര്‌ കാണ്‍കെ കാണ്‍കെ കണ്ണിന്‌ കുളിര്‌. ഇറങ്ങി മുങ്ങിയപ്പോള്‍ മനസ്സിനും കുളിര്‌.‘

ഓര്‍മ്മകുറിപ്പുകള്‍ ഇനിയുമുണ്ടാകുമല്ലോ. പ്രതീക്ഷിക്കുന്നു.

Murali K Menon said...

രസകരം. വായനക്കാരന്റെ പ്രതികരണം വായിച്ച് ചിരിക്കാതിരിക്കാനും കഴിഞ്ഞില്ല.

ps: എന്തോ പെട്ടെന്ന് “യാത്രക്കാരുടെ ശ്രദ്ധക്ക്” എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ ശ്രീനിവാസനെ ഓര്‍ത്തു.

ഉപാസന || Upasana said...

ചിദംബരസ്മരണകളുയര്‍ത്തി, യവനികയുണര്‍ത്തി
വാസ്തുഹാരയുടെ കഥകള്‍ പറഞ്ഞു തന്ന സി.വി.ശ്രീരാമന് ആദരാജ്ഞലികള്‍
:(
ഉപാസന

Kaithamullu said...

കഥ വായിച്ചതായി ഓര്‍ക്കുന്നു, പക്ഷെ വായനക്കാരന്റെ കത്ത് ഇപ്പോഴാ കണ്ടത്.
ശ്രീരാമേട്ടാ, നന്ദി ഈ കുറിപ്പിന്.

സുരേഷ് ഐക്കര said...

ശ്രീരാമേട്ടന്,
രണ്ടീലൊന്നുപോയി.ഇരട്ടകളിലൊന്നു പോയാലുള്ള വേദന നന്നായി അറിയുന്നു.
...........സുരേഷ് ഐക്കര

Kalesh Kumar said...

ആ കഥയില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സത്യമാ... അങ്ങനത്തെ സന്യാസിമാരെ ഞാന്‍ മൂകാംബികയില്‍ കണ്ടിട്ടുണ്ട് - കൊല്ലൂരിലെ ചാരാ‍യ ഷാപ്പില്‍ നിന്ന് ഇറങ്ങി വരുന്ന സ്വാമിമാരെയും, ആവിടുത്തെ നോണ്‍-വെജ് കടകളിലിരുന്ന് കടും ചുവപ്പ് കളറില്‍ ഉള്ള വറുത്ത ചിക്കന്റെ കാലുകള്‍ കടിച്ചു പറിക്കുന്ന സ്വാമിമാരെയും ഞാന്‍ കണ്ടിട്ടുണ്ട് - 10-12 വര്‍ഷം മുന്‍പ്...

ഓര്‍മ്മക്കുറിപ്പ് നന്നായി...

Sherlock said...

ഇതെല്ലം സത്യ്മോ?..

നന്ദന്‍ said...

എന്താ കഥ! ഇങ്ങനെയൊക്കെ നടക്കുന്നുണ്ടോ??

ദിലീപ് വിശ്വനാഥ് said...

ഇതാണ് യഥാര്‍ത്ഥ യാത്രാനുഭവം.

ധ്വനി | Dhwani said...

വേറിട്ട കാഴ്ച തന്നേ!

സഹചര്യങ്ങള്‍ ചിലരെ സന്യാസിയാക്കാറുണ്ട്! പിന്നെ, സന്യാസിയുടെ മതം നിബന്ധിയ്ക്കാന്‍ നാമാരുമല്ല! അവര്‍ തിരഞ്ഞെടുക്കുന്നതാണു അവരുടെ മതം.

ഉദാഹരണത്തിനു അഹോറി (റൊബര്‍ട്ട് എസ് സ്വബോധ എന്ന സന്യാസിയെഴുതിയ പുസ്തകങ്ങള്‍ വായിയ്ക്കുക) എന്ന സന്യാസരീതി. ഗീര്‍ വനാന്തരങ്ങളുള്ള അഹോറികള്‍ മനുഷ്യ ശവങ്ങളും ഭക്ഷിക്കുന്നവര്‍! എല്ലാം ശുദ്ധമെന്നവര്‍ കരുതുന്നുവത്രേ!

വാളൂരാന്‍ said...

സത്യത്തില്‍ മദ്യം കഴിച്ചതുകൊണ്ടോ, മാംസം കഴിച്ചതുകൊണ്ടോ ഒരാളുടെ ചിന്തകള്‍ക്ക്‌ എന്തെങ്കിലും പ്രത്യേക വ്യത്യാസം വരുന്നുണ്ടോ? എനിക്കു തോന്നിയിട്ടില്ല.

Mukundan,NY said...

dear sreeraman
please bring up some more memories.

ലേഖാവിജയ് said...

ഏറെ പ്രിയപ്പെട്ട എഴുത്തുകാരനാണു സി.വി .ശ്രീരാമന്‍.എന്തുകൊണ്ടോ ആ പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നതു
“മരണം ഗഡുക്കളായി” എന്ന കഥയാണു.ആദരാഞ്ജലികള്‍; എന്റേയും.

Kuzhur Wilson said...

മാഷെ ഞാന്‍ എവിടെയൊക്കെ വച്ച് കണ്ടിട്ടുണ്ട് എന്ന് പോലും പറയാനാകുന്നില്ല.

ചാലക്കുടി ഗിരിജയില്‍ ഗോപാലക്യഷണന്റെ സിനിമയില്‍, മോഹന്‍ലാലിന്റെ കൂടെ പലയിടങ്ങളില്‍, കലാകൌമുദിയില്‍, കൈരളിയില്‍...

കവിതയില്‍ കണ്ടപ്പോള്‍ അത്ഭുതമായിരുന്നു. കുന്നംകുളത്ത് ക്വട്ട്വേഷന്‍ ഒക്കെ ഉണ്ടത്രെ, റഫീക്ക് അഹമ്മദിനെ വായിക്കുമ്പോള്‍ വെറുതെ കൂടെ വരും. ആസ്ക്കിലെ, ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോയിലുള്ള റഫീക്ക് എന്നും ഒരു വേറിട്ട കാഴ്ച്ച തരും.

പവിത്രനെക്കുറിച്ചുള്ള കുറിപ്പ് വായിച്ചപ്പോള്‍ ഉള്ളില്‍ ഒരു നാട്ടുകാരന്‍ ഇരുന്ന് കരഞ്ഞു.

ഇപ്പോള്‍ ദാ ഇവിടെ ബൂലോകത്തില്‍

ഒരിക്കലും നേരില്‍ കണ്ടിട്ടില്ല. കാണണമെന്നും ഇല്ല.

എത്ര അവതാരങ്ങളാണ് ഈ ശ്രീരാമന്‍(വി.കെ) മാഷ്ക്ക്.

അത് തന്നെ ഈ കുറിപ്പും.

സ്നേഹം, സങ്കടം

verittakazchakal said...

കുഴൂര്‍ വിത്സണ്‍
അനന്തരൂപരൂപായ വിഷ്ണവേ പ്രഭ വിഷ്ണവേ....

athi said...

aadyemay aane ee blog vaayikunethe..valere resekermaayittunde..iniyum ingnethe anubeheve kadhakel pretheekshikunuu....

നസീര്‍ കടിക്കാട്‌ said...

ശ്രീരാമേട്ടാ,പുതിയ പോസ്റ്റുകള്‍ക്കു കാത്തിരിക്കുന്നു...

Unknown said...

താങ്കളും ബ്ലോഗലോകത്ത് ഉണ്ടെന്നറിഞ്ഞിരുന്നെങ്കിലും, വേറിട്ടകാഴ്ച ക്ണ്ടു പിടിക്കാന്‍ ഇത്തിരി കാത്തിരിക്കേണ്ടി വന്നു..
എന്തായാലും കണ്ടതില്‍ സന്തോഷം. ഇനിയും വരാം, വേറിട്ട കാഴ്ചാനുഭവങ്ങള്‍ക്കായി.. ആശംസകള്‍....