Wednesday, August 22, 2007

വാഴ്വും നിനവും


14 comments:

വി.കെ.ശ്രീരാമന്‍ said...

ദയവായി വാഴ്വും നിനവും വായിക്കുക. അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുന്നു.

Mr. K# said...

പാലക്കുഴി വായിച്ചു. വളരെ മനോഹരമായിരിക്കുന്നു.

Haree said...

തന്നിരിക്കുന്ന ലിങ്കില്‍ കുറച്ച് അക്ഷരപ്പിശകുകളുണ്ടല്ലോ... തിരുത്തിയാല്‍ നന്നായിരുന്നു.

അതിവിനയവും
അമിത വൈഭാവവും
കാര്യങ്ങള്‍ തീരുമാനിക്കുന്ന
കലമാണ്‌. അതിനാലുതന്നെ
അല്പം ആശങ്കയുണ്ട്.
വായിച്ചു കരുണായില്ലാതെ
എഴുഥുക...

...
--‍

ഗിരീഷ്‌ എ എസ്‌ said...

'മഴ'
ഉള്ളരുകുകളോളം ചെന്ന്‌
നനച്ചുനീറ്റല്‍ തന്നുണര്‍ത്തുന്ന
വെറും ജലധാരയുടെ ഇടമുറിയാത്ത വിളി...
'മഴ'
പെട്ടന്ന്‌ പൊട്ടിയുണരുന്ന
പുതുപൂവുകളുടെ ഉടയാട പിളരുന്ന ശബ്ദമാണ്‌...
ഒരീണത്തിന്റെ അലുക്കുവെച്ച്‌
ഒരറിവില്ലായ്മയുടെ ഗോപിക്കുറി തൊട്ട്‌
ഒരുപാട്‌ അറിഞ്ഞുപോയതിന്റെ
പ്രായച്ഛിത്തങ്ങള്‍ കെട്ടുപൊട്ടിക്കും മുമ്പ്‌
ഉതിര്‍ന്നുവീഴുന്ന അവസാനശ്വാസമാണ്‌ -മഴ

മഴ
വായിച്ചു...
യാദൃശ്ചികമായി കണ്ട..ഈ മഴക്കവിത മഴയെ കുറിച്ച്‌ കേള്‍ക്കുമ്പോഴൊക്കെ അറിയാതെ മനസിലേക്കോടിയെത്തും...
എം പി പവിത്രയുടെ ഈ കവിത സംസാരിക്കുന്നത്‌ ഒരു പക്ഷേ എന്നോട്‌ തന്നെയാണെന്ന്‌ തോന്നിയിട്ടുണ്ട്‌...


മഴ വായിച്ചപ്പോള്‍ പുതിയൊരു കവിയത്രി കൂടി മനസില്‍ സ്ഥാനം പിടിച്ചിരിക്കുന്നു..ഹേമ...

പേരു പോലെ തന്നെ സസൂക്ഷ്മം നിരീക്ഷിക്കാനുതകുന്ന ഇന്നിന്റെ കവിത...
റഫീക്ക്‌ അഹമ്മദ്‌,
സച്ചിദാനന്ദന്‍, വീരാന്‍കുട്ടിമാഷ്‌...
ഇവരുടെയെല്ലാം കവിതകളിലെ മഴയുടെ താളം പരിചയപ്പെടുത്തിയതിന്‌ നന്ദി...

മഴയുടെ താളം
മനസില്‍ മര്‍മ്മരമുണ്ടാക്കുന്നതിന്റെ തിരിച്ചറിവ്‌
പുതിയ മേച്ചില്‍പുറങ്ങളിലൂടെ
നമ്മെ നടത്തിക്കൊണ്ടിരിക്കുകയാണ്‌...

ഓരോ ലേഖനങ്ങളും വായിക്കാന്‍ ആഗ്രഹിക്കുന്നു...
മഴ എന്ന്‌ പേരു കണ്ടപ്പോള്‍ ആദ്യം പോയത്‌ അവിടേക്കായിരുന്നു...

ഭാവുകങ്ങള്‍

verittakazchakal said...

അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷമുണ്ട്. അക്ഷരതെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നതാണു. എങ്ങനെ എന്നു അറിയാത്തതു കൊണ്ടാണു. പതിയെ പടിക്കാം ഹരീ.

ശ്രീ said...

വായിച്ചു. നന്നായിരിക്കുന്നു മാഷെ.
(പിന്നെ, അക്ഷരങ്ങള്‍‌ ശരിയായി എഴുതുന്നതിന്‍ http://malayalam.epathram.com ഈ ലിങ്ക് സഹായിക്കും. ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു)
ഓണാശംസകള്‍‌!

Murali K Menon said...

എന്റെ വക എഴുത്തും കരുണയോടെ ഒരു കുത്തും.

1. പാലക്കുഴി: ആദ്യമായ് കരുണയോടെ കുത്തി തുടങ്ങാം. “എട്ട് ഓലമേഞ്ഞ ചെറിയ വീടുകള്‍” (വായിക്കുന്നവര്‍ക്ക് കാര്യം മനസ്സിലാകുമെങ്കിലും) “ഓലമേഞ്ഞ എട്ടു ചെറിയ വീടുകള്‍” എന്നാണു ശരി. അല്ല ഇനി എട്ട് ഓലമാത്രമേ മേയാന്‍ ഉപയോഗിച്ചീട്ടുള്ളുവെങ്കില്‍ എഴുതിയിരിക്കുന്നതു ശരിയുമാണ്. ഈ പറഞ്ഞതൊന്നും എഴുത്തിന്റെ മനോഹാരിതയെ ഒരിക്കലും ബാധിക്കുന്നതല്ല എന്നും പറഞ്ഞുകൊള്ളട്ടെ. തോട്ടുവക്കത്തിരിക്കുന്ന ഒരു കുട്ടിയായ് നിങ്ങളോടൊപ്പം ആ കഥ കേള്‍ക്കാന്‍ ഞാനും ഉണ്ടായിരുന്നതായ് എനിക്കു തോന്നി. അന്നത്തെപോലെ ഇന്ന് കഥ പറയാന്‍ മോമുട്ടിമാരും, കുത്തിയിരുന്നു കേള്‍ക്കാനൊരു തോട്ടുവക്കും അവശേഷിക്കുന്നില്ലെന്നത് വേദനയുണ്ടാക്കുന്നു. എന്നാലും കഥ പറേണ, കഥ കേക്കണ ജാതി മനുഷ്യന്മാര്‍ കുറച്ചെങ്കിലും എല്ലാ കാലത്തുമുണ്ടാവും എന്ന പ്രതീക്ഷ വച്ചു പുലര്‍ത്തുന്നു.

2. വായുവില്‍ വളരുന്ന മലയാളം: നാട്ടുകാര്‍ക്ക് ബ്ലോഗിന്റെ പ്രസക്തി മനസ്സിലാക്കികൊടുക്കാന്‍ ശ്രമിച്ചതില്‍ വളരെ സന്തോഷം

3. എ.ജെ.കുറിപ്പുകള്‍: “എന്തെടാ നീ വെരുകിനെപ്പോലെ......” എന്ന് കാരണവന്മാര്‍ ചോദിച്ചുകേട്ട ഓര്‍മ്മ മാത്രമേ ഉള്ളു. ഇപ്പോള്‍ ഫോട്ടോ അടക്കമുള്ള വിവരണംങ്ങള്‍ രസകരമായ് ആസ്വദിച്ചു.

4. ശാന്തമ്മ: “വെരുകിനെ കെണിവെച്ച് പിടിക്കാം - പക്ഷെ ജോര്‍ജ്ജ് മാസ്റ്ററെ തൊടാന്‍ പാടില്ലെന്നാണു നിയമം” എന്നെഴുതിയത് ഞാന്‍ ഒന്നു തിരിച്ചു വായിച്ചും രസിച്ചു, “ജോര്‍ജ്ജ് മാസ്റ്ററെ കെണിവെച്ച് പിടിക്കാം, പക്ഷെ വെരുകിനെ തൊടാന്‍ പാടില്ലെന്നാണു നിയമം” എന്നീട്ട് മേനകാ ഗാന്ധിയെ സ്മരിച്ചു.

5. ഹാജി: രസകരമായ സംഭവങ്ങള്‍ - നല്ല മജിസ്ട്രേട്ട്.

6. മഴ: എന്നാണാവോ ഒന്നാമത്തെ പടിയില്‍ നിന്ന് മുകളിലേക്ക് കയറാന്‍ കഴിയുക എന്റെ ഈശ്വരാ...!

7. പേരമരം: കലണ്ടറിന്റെ താളുകള്‍ മറിയുന്നതിനോടൊപ്പം മറവിയിലേക്ക് വീഴാത്ത കഥകളില്‍ പേരമരവും ഉണ്ടായിരിക്കും. സമാനമല്ലെങ്കിലും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നത് ടി.പത്മനാഭന്റെ “രാമേട്ടന്‍” എന്ന കഥയാണ്.

8. ന്യൂസ്പേപ്പര്‍ ബോയ്: ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ ജനലഴികളിലൂടെ പുറത്തേക്കു നോക്കിയതുകൊണ്ട് വലുതായപ്പോള്‍ മനുഷ്യനെ തിരിച്ചറിയാനും അവന്റെ മനസ്സും ജീവിതവും അടുത്തുകാണാന്‍ താങ്കള്‍ക്കു കഴിഞ്ഞു.

ഇനിയും കണ്ണും കാതും തുറന്നുപിടിച്ച് കാത്തിരിക്കുന്നു.
മുരളി

Mubarak Merchant said...

ശ്രീരാമേട്ടനും കുടുംബത്തിനും സ്നേഹവും സമാധാനവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു.

ദിവ്യാശ്രീ said...

ഓണാശംസകള്‍

verittakazchakal said...

ഓല മേഞ്ഞ എട്ട് വീടുകള്‍ തന്നെയാണു ശരി. അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷമുണ്ട്. എല്ലാം സ്നേഹത്തോടെ സ്വീകരിക്കുന്നു. ഒരാഴ്ച്ചക്കാലത്തേക്ക് ഖത്തറില്‍ പോവുകയാണു. അതിനു ശേഷം വീണ്ടും ബ്ലോഗിലേക്ക് വരാം.

B.S BIMInith.. said...

HAVOOO BOOLOKAM AGOLAPRATHIBHASAMAVUNNU..

ലേഖാവിജയ് said...

സതീഷ് ബാബു പയ്യന്നൂരിന്റെ കഥകള്‍ എനിക്കുമിഷ്ടമാണു.മനുഷ്യബന്ധത്തിന്റെ ശൈഥില്യത്തെക്കുറിച്ച് വളരെ ലളിതമായി അതേസമയം ഹൃദയത്തില്‍ തട്ടുന്ന ഭാഷയില്‍ ആണു പല കഥകളും അദ്ദേഹം പറഞ്ഞു വച്ചിരിക്കുന്നതു.”മനസ്സ്”എന്ന കഥ നല്ല ഉദാഹരണം ആണു.അദ്ദേഹത്തിന്റെ “പേരമരം”എന്ന കഥയെക്കുറിച്ചുള്ള ശ്രീരാമേട്ടന്റെ വിശകലനം നന്നായിരിക്കുന്നു.ആശംസകള്‍.

കുറുമാന്‍ said...

വാഴ്വും നിനവും ഇന്നാ ലിങ്ക് കണ്ടത് ശ്രീരാമേട്ടാ. വായിച്ചിട്ട് മൊത്തമായി കമന്റാം.

പിന്നെ അന്നു ഡിസ്കസ്സ് ചെയ്ത കാര്യങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്. അല്പം വൈകാന്‍ തന്നെ കാരണം എട്ടുകാലിവലയില്‍ അറിയാതെ കുരുങ്ങിപോയതുകൊണ്ടാണ്.

sunilraj said...

വായിച്ചു