Friday, August 17, 2007

അങ്ങനെ അങ്ങനെ ഞാനും ബ്ലോഗിലേക്ക്

ഞാനും ബ്ലോഗിന്റെ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുകയാണ്. മാതൃപേടകം വെടിയാതെ തന്നെ.

117 comments:

കുറുമാന്‍ said...

ആദ്യ തേങ്ങ എന്റെ വക ഠേ....

അങ്ങനെ ശ്രീരാമേട്ടനും ബ്ലോഗറായി

ബൂലോകത്തിലേക്കു സ്വാഗതം

Mubarak Merchant said...

സ്വാഗതം മഹാനുഭാവാ, സ്വാഗതം

ശ്രീ said...

സ്വാഗതം മാഷേ...

ബൂലോകത്തിലേയ്ക്ക് ഈ അത്തം നാളില്‍‌ നിറഞ്ഞ മനസ്സോടെ സ്വാഗതം നേരുന്നു...

വേറിട്ട പോസ്റ്റുകള്‍‌ക്കായി കാത്തിരിക്കുന്നു

:)

G.MANU said...

Sreeramettaaaaaaa...

swaagatham swagatham..
njangale anugrahichu, njangalil oraalaayi munnottu neengooo

aaSamsakaL

കണ്ണൂരാന്‍ - KANNURAN said...

ചിങ്ങം ഒന്നിനു തന്നെ ബ്ലോഗ് തുടങ്ങാനായത് സുകൃതം... വേറിട്ട കാഴ്ചകള്‍ ഇനി ബൂലോഗത്തിനും സ്വന്തം... സുസ്വാഗതം ശ്രീരാമേട്ടന്...

krish | കൃഷ് said...

ഓണാശംസകളോടെ ബൂലോകത്തേക്ക് സുസ്വാഗതം.
താങ്കളുടെ രചനകള്‍ ഈ ലോകത്തും പ്രതീക്ഷിക്കുന്നു.

Kumar Neelakandan © (Kumar NM) said...

ബ്ലോഗെഴുതും മുന്‍പുതന്നെ ബ്ലോഗിനെകുറിച്ചെഴുതിയ ശ്രീരാമേട്ടനു ബ്ലോഗിലേക്ക് സ്വാഗതം.

കുട്ടിച്ചാത്തന്‍ said...

സ്വാഗതം മാഷേ.

ഒരു പഴയ ഓണക്കാല ഓര്‍മ്മ പങ്കു വയ്ക്കാമോ
ആദ്യ പോസ്റ്റായി?

asdfasdf asfdasdf said...

സ്വാഗതം..വേറിട്ട വാക്കുകള്‍ക്കും വരികള്‍ക്കിടയിലെ സ്വപ്നങ്ങള്‍ക്കുമായി കാത്തിരിക്കുന്നു.

സ്വാര്‍ത്ഥന്‍ said...

ഇത്ര വേഗം ഇവിടേയ്ക്ക് കടന്നു വന്നതില്‍ സന്തോഷം. (ഒരു മാസം പോലും എടുത്തില്ല... )

തണുപ്പന്‍ said...

സുസ്വാഗതം.....ശ്രീ വീ കെ ശ്രീരാമനെപോലുള്ളവര്‍ ബൂലോകത്തിലേക്ക് വരുന്നത് തികച്ചും ആവേശജനകം തന്നെ.

ചില നേരത്ത്.. said...

വേറിട്ട കാഴ്ചകളുടെ ചാരുത പ്രതീക്ഷിക്കുന്നു.
സ്വാഗതം.

സസ്നേഹം
ഇബ്രു.

മനൂ‍ .:|:. Manoo said...

സ്വാഗതം... ഈ പുതിയ സഞ്ചാരപഥത്തിലേയ്ക്ക്‌ :)

Navi said...

അങനെ ബൂലോകത്ത് ത്രിശ്ശൂര്‍ക്കാര് കൂടട്ടെ...
സ്വാഗതം....

Murali K Menon said...

കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായ് ബ്ലോഗിലേക്കും പ്രവേശിച്ചതില്‍ വളരെ സന്തോഷം. ശ്രീരാമേട്ടനിലെ സിനിമാ നടനേയും, എഴുത്തുകാരനേയും വിലയിരുത്തുമ്പോള്‍ രണ്ടും നല്ല നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ കൂടി ഒരുപിടി മുന്നില്‍ നില്ക്കുന്നത് ചേട്ടനിലെ എഴുത്തുകാരന്‍ തന്നെയാണ്. വേറിട്ട കാഴ്ച്ചകള്‍ എല്ലാം വാങ്ങി വായിക്കാന്‍ കഴിഞ്ഞതും, അതിന്റെ സം‌പ്രേഷണം ചിലതൊക്കെ കാണാന്‍ കഴിഞ്ഞതും ഭാഗ്യമായ് ഞാന്‍ കരുതുന്നു. ജയകൃഷ്ണനെ കുറിച്ച് എഴുതിയിടത്താണോ എന്നറിയില്ല, ചേട്ടന്‍ ഏതാണ്ടിങ്ങനെ എഴുതിയ ഒരോര്‍മ്മ, “പടിയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു“. മനസ്സില്‍ അറിയാതെ വിതുമ്പിപോകുന്നതരം വാക്കുകള്‍.... ബ്ലോഗ് ലോകത്തിലേക്ക് ഒരിക്കല്‍ കൂടി സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

Sherlock said...

സ്വാഗതം....ജീവിതാനുഭവങ്ങളുടെ കലവറയില് നിന്ന് കുറച്ച് ഏടുകള് പ്രതീക്ഷിക്കുന്നു

ഉണ്ണിക്കുട്ടന്‍ said...

ഞാനും ബ്ലോഗിന്റെ ഓര്‍ബിറ്റിലേക്ക് പ്രവേശിക്കുകയാണ്. മാതൃപേടകം വെടിയാതെ തന്നെ.

ഒരു വരി തന്നെ ധാരാളം. സ്വാഗതം ശ്രീരാമേട്ടാ..നല്ല സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്നു.

കരീം മാഷ്‌ said...

ഓണാശംസകളോടെ!
ശ്രീരാമേട്ടനും ബൂലോകത്തേക്ക് സ്വാഗതം.

Unknown said...

സുസ്വാഗതം...

മഴത്തുള്ളി said...

ശ്രീരാമേട്ടാ, ബൂലോകത്തിലേക്ക് സ്വാഗതം.

മാധ്യമം ആഴ്ചപ്പതിപ്പില്‍ തത്കാലം ഒരു ഈമെയില്‍ ഐഡിയേയുള്ളൂ എനിക്ക് എന്ന് എഴുതിക്കണ്ടപ്പോള്‍ ഇത്ര വേഗം ഇവിടെയെത്തുമെന്ന് പ്രതീക്ഷിച്ചില്ല.

ആശംസകള്‍ :)

കെ.പി said...

ഇവിടത്തെ പുതിയ കാഴ്ച എന്താണെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നു.

കെ.പി.

മെലോഡിയസ് said...

ബൂലോക കൂടപിറപ്പുകളുടെ കൂട്ടത്തിലേക്ക് സുസ്വാഗതം..

അനാഗതശ്മശ്രു said...

വേറിട്ട കാഴ്ചകളുള്ള ശ്രീരാമനെ ബ്ലോഗ്ഗറായി വേറിട്ട ബ്ളോഗ്ഗറായി കാണാനാവട്ടെ..
പ്രകാശേട്ടന്‍ ഓര്‍ കൂട്ടില്‍ സജീവമായി നില്ക്കുന്ന പോലെ
ഈ സെലിബ്രിറ്റിയെ അങിനെകിട്ടുമോ എന്നറിയില്ലല്ലോ

Promod P P said...

ബൂലോഗത്തിലേയ്ക്ക് സുസ്വാഗതം
വാക്കുകളിലും വരികളിലും കൂടെ നിരവധി വേറിട്ട കാഴ്ച്ചകള്‍ പ്രതീക്ഷിക്കുന്നു..

നന്ദി നമസ്കാരം

Anonymous said...

രാമേട്ടോ, കുത്ത്‌, കോമ, ബ്രാക്കറ്റ്‌ ഒക്കെ ഇട്ട്‌ ചിരിക്കാനറിയോ? അതുമാത്രം പോരാ,
ഇച്ചിരി കുശുമ്പ്‌, കുന്നായ്മ, ഇരുട്ടടി കൂടെ വശം ഉണ്ടെങ്കിലെ നിലനിന്ന് പോവുള്ളൂ ട്ടാ ഹ്‌ ഹ്‌

ഷാനവാസ്‌ ഇലിപ്പക്കുളം said...

ശ്രീരാമേട്ടാ, വളരെ സന്തോഷം താങ്കള്‍ ബ്ലോഗുലോകത്തേക്ക്‌ വന്നതില്‍. ഹാര്‍ദ്ദവമായ സ്വാഗതം. താങ്കളെപ്പോലെയുള്ള അനുഭവ സമ്പന്നരുടെ ഇടപെടലുകള്‍ മലയാളം ബ്ലോഗുകള്‍ക്ക്‌ പുത്തന്‍ ദിശാബോധം നല്‍കട്ടെയെന്നാഗ്രഹിക്കുന്നു. മലയാളം ബ്ലോഗുകളുടെ ലോകത്ത്‌ ഒരു വേറിട്ട കാഴ്ചതന്നെയാകട്ടെ താങ്കളുടെ പോസ്റ്റുകള്‍. ഓണാശംസകളോടെ ചാത്തന്റെ അഭ്യര്‍ഥന ആവര്‍ത്തിക്കുന്നു.വളരെ പഴയ, ഓണം അതിന്റെ തനിമയോടെ മലയാളക്കരയില്‍ നിലനിന്നിരുന്ന കാലത്തെ ഒരു ഓണാനുഭവം പങ്കുവെയ്ക്കാമോ?
സ്നേഹപൂര്‍വ്വം
ഷാനവാസ്‌

Anonymous said...

സ്വാഗതം രാമേട്ടാ...

ആദ്യം തന്നെ സ്വാഗതം എഴുതിയ 4-5 പേരെ സൂക്ഷിക്കണേ.. മഹാനുഭാവാ എന്നെല്ലാം വിളിക്കും... :)



(ചുമ്മാ പറഞതാ)

Vempally|വെമ്പള്ളി said...

ഹാര്‍ദ്ദവമായ സ്വാഗതം

Nileenam said...

സ്വാഗതം ശ്രീരാമേട്ടാ... വേറിട്ടകാഴ്ചകള്‍ തനിവള്ളുവനാടന്‍ ചുവയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുകയാണേ...

Unknown said...

താങ്കളുടെ സാന്നിദ്ധ്യം മലയാളം ബ്ലോഗ് കൂട്ടായ്മക്ക് ശക്തി പകരും എന്നതില്‍ സംശയമില്ല .
ആശംസകളോടെ ,

കുഞ്ഞന്‍ said...

നന്മ നിറഞ്ഞ ചിങ്ങമാസപ്പുലരിയില്‍, അങ്ങയുടെ വരവോടെ ബൂലോകം കൂടുതള്‍ പ്രശോഭിതമാകും..

സുസ്വാഗതം...

നന്മകള്‍ നേര്‍ന്നുകൊണ്ട്‌

സസ്നേഹം
കുഞ്ഞന്‍

ജാസൂട്ടി said...

അങ്ങയുടെ അക്ഷരങ്ങള്‍ ഞങ്ങള്‍ക്ക് ഒരു വഴി കാട്ടിയാവട്ടെ...

സ്വ്വഗതം...:)

എതിരന്‍ കതിരവന്‍ said...

ബൂലോകത്തില്‍ ഞങ്ങളെപ്പോലെ ചിലര്‍ ചുമ്മാ വിലസുകയായിരുന്നു. അതിനിടയ്ക്കോട്ട് സാക്ഷാല്‍ ശ്രീരാമന്‍!

വൈകിട്ടെന്താ പരിപാടിയെന്നൊക്കെ ചോദിക്കുന്നത് ഇപ്പോഴൊക്കെയാണോ?

ബൂലോകത്തിലും വേറിട്ട കാഴ്ചകള്‍ വന്നു നിറയട്ടെ.

Dinkan-ഡിങ്കന്‍ said...

വി.കെ ശ്രീരാമേട്ടന് ബ്ലോഗ് ലോകത്തേയ്ക്ക് സ്വാഗതം.

ഒരുപാട് വേറിട്ട രചനകള്‍ ഞങ്ങള്‍ക്ക് നല്‍കിയാലും.

ഓണാശംസകളോടെ

ഡിങ്കന്‍

സാജന്‍| SAJAN said...

ബ്ലോഗിനെ കുറിച്ചെഴുതി ഇത്ര വേഗം ബ്ലോഗും എഴുതി ത്തുടങ്ങിയോ?
ഇത് ഞങ്ങള്‍ക്ക് ഏവര്‍ക്കും കിട്ടുന്ന അംഗീകാരമായി കണക്കാക്കുന്നു, ഒരു കുഞ്ഞു പ്രജയുടെ സ്വാഗതം:)

Unknown said...

നമസ്കാരം, സ്വാഗതം, ഞങ്ങളുടെ ഈ ശകലം ചെറിയ! വലിയ! കുടുമ്പത്തിലേക്ക്.

താങ്കളുടെ വിരലുകളില്‍ നിന്നും വിലപിടിപ്പുള്ള ലേഖനങ്ങള്‍ ബ്ലോഗ് പോസ്റ്റുകളായ് ഞങ്ങളിലേക്കെത്തുന്നതില്‍ അതിയായ സന്തോഷം.

നവവത്സരാശംസകള്‍!

അന്‍പുടന്‍,
പൊന്നമ്പലം

[ഒരുപക്ഷേ ശ്രീരാമന്‍ സര്‍ ആയിരിക്കും ബൂലോകത്തിലെ ആദ്യത്തെ സെലിബ്രിറ്റി മെമ്പര്‍, അല്ലെ? ആണോ?]

Anonymous said...

sreeraman

kindly tell me if you are the creator of this blog........ i was in the impression that u never had email and internet culture.........

regards

unni
nb: pls answer me thu SMS enable me make sure the answer

ഉപാസന || Upasana said...

"Veritta kaazhchakalude" thampuraane swagatham...
upacharavakkukal artharahithamaane, enkilum
:)
pottan

മൂര്‍ത്തി said...

സുസ്വാഗതം...

ചന്ത്രക്കാറന്‍ said...

ശ്രീ. വി.കെ. ശ്രീരാമന്‌ സ്വാഗതം.

ബ്ലോഗെഴുത്തിനുവേണ്ടി താങ്കള് പ്രതേകം രൂപപ്പെടുത്താനിടയുള്ള ആ വ്യതിരിക്തശൈലിക്കായി കാത്തിരിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ഓണാശംസകളോടെ
ഈ വിശാലമായ ബൂലോഗത്തേക്ക്‌
സ്വാഗതം ചെയ്യുന്നു...

ശ്രീഹരി::Sreehari said...

reeസ്വാഗതം , അപ്പൊള്‍ കുറച്ച് വ്യാപ്തി ഉള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കാം ല്ലേ?

ശ്രീഹരി::Sreehari said...

some error in the above comment, comment n=modification not available.

sorry for the extara characters there :(

Unknown said...

സ്വാഗതം!

മയൂര said...

ബൂലോകത്തിലേക്ക് സ്വാഗതം....

സുല്‍ |Sul said...

suswagatham

രാജേഷ് പയനിങ്ങൽ said...

ശ്രീരാമേട്ടനു ബ്ലോഗിലേക്ക് സ്വാഗതം.

വി.കെ.ശ്രീരാമന്‍ said...

ആനുകാലികങ്ങളില്‍ ലേഖനം എഴുതിയാലോ, ടിവി യില്‍ ഒരു പരിപാടി അവതരിപ്പിച്ചാലോ കാണികളുടെ പ്രതികരണം അറിയുക ദുഷ്കരമാണ് ഇവിടെകാണുന്ന പ്രതികരണങ്ങള്‍ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. സ്നേഹമുണ്ട് എല്ലാവരോടും...

Unknown said...

ശ്രീരാമന്‍ മാഷിന് സ്വാഗതം. താങ്കളും‍ ഇവിടെ ഉണ്ട് എന്ന അറിവ് എനിക്ക് സന്തോഷവും ആഹ്ലാദവും പകരുന്നു. സമയം കിട്ടുമ്പോള്‍ പോസ്റ്റുകള്‍ എഴുതും എന്ന് പ്രതീക്ഷിയ്ക്കുന്നു.

Harold said...

സ്വാഗതം
നിറഞ്ഞ പ്രതീക്ഷയോടെ

Sreejith K. said...

സ്വാഗതം മാഷേ. ലക്ഷിയോട് ഞാന്‍ ബ്ലോഗ് എഴുതാന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കൊല്ലം ഒന്നാവാറായി. താങ്കള്‍ക്കെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ. എല്ലാ ആശംസകളും.

sandoz said...

ശ്രീരാമേട്ടനു സ്വാഗതം...
നിറഞ്ഞ സ്നേഹത്തോടെ സാന്റോസ്‌...

സജീവ് കടവനാട് said...

വേറിട്ട അനുഭവങ്ങള്‍ ഇനി ബ്ലോഗര്‍മാര്‍ക്കും സ്വന്തം. ശ്രീരാമേട്ടന് ഓണാശംസകള്‍.

sreeni sreedharan said...

ദിദാണ് സ്പിരിറ്റ്!
കഴിഞ്ഞ ദിവസം വായിച്ചതെ ഉള്ളൂ, എനിക്കും ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന ആലോചനയുണ്ടെന്ന് ശ്രീരാമേട്ടന്‍ എഴുതിയത്.

സുസ്വാഗതം.
ഈ ‘വേറിട്ട കാഴ്ചകള്‍’ വായനക്കാരുടെ എണ്ണംമൂലം ബൂലോകത്ത് വേറിട്ട് തന്നെ നില്‍ക്കട്ടെയെന്ന് ആശംസിക്കുന്നൂ...
-പച്ചാളം

അശോക് said...

സ്വാഗതം

സുന്ദരന്‍ said...

സ്വാഗതം

ഞാന്‍ ശ്രീരാമേട്ടന്റെ ഒരു ഫാനാണ്...(സിനിമ കണ്ട് അങ്ങിനെ ആയിപ്പോയതാ...)

എഴുതിയകാര്യങ്ങള്‍ കുറച്ചൊക്കെയേ വായിക്കാന്‍ പറ്റിയിട്ടൊള്ളു...
ബ്ലോഗില്‍ വന്നതില്‍ സന്തോഷം ...ഇവിടെ എന്തെഴുതിയാലും താമസം‌വിനാ വായിക്കാലോ.

ബെന്നി

അചിന്ത്യ said...

ങെ?യെപ്പ?സ്വാഗതം.
പല നക്ഷത്രങ്ങളും ഇവടെ വന്നിട്ട് അതേ സ്പീഡില് തിരിച്ച് പോയ പോലെ അക്കിക്കാവു വരെ തിരിച്ചോടരുത്.
പോസ്റ്റുകള് കണ്ടിട്ട് ബാക്കി.
(മോനേ പച്ചാളം, ഒരു എഫ് ബീ ഐ ക്കാരന് ബ്ലോഗ്ഗറെ രണ്ട് പൊട്ടിക്കണം ന്ന് ഇദ്ദേഹം ഇന്നാള് ആരോടോ പറേണ കേട്ടൂന്ന് ആരോ പറേണ കേട്ടു. അതും ഇതേ സ്പിരിറ്റിലും സ്പീഡിലും നടന്നാ നിന്റെ കാര്യം...ഹൗ!!!)

Santhosh said...

ശ്രീ. വി. കെ. ശ്രീരാമന്‌ ഹൃദയം നിറഞ്ഞ സ്വാഗതം.

താങ്കളെപ്പോലുള്ളവരുടെ ആദരണീയ സാന്നിദ്ധ്യം ബൂലോഗത്തെ നല്ല വായനയിലേയ്ക്കും നല്ല എഴുത്തിലേയ്ക്കും നയിക്കുമെന്നതിനു സംശയമില്ല.

ആവനാഴി said...

പ്രിയപ്പെട്ട ശ്രി. വി.കെ.ശ്രീരാമന്‍,

താങ്കള്‍ ബൂലോകത്തേക്കു കടന്നു വരുന്നു എന്നറിയുന്നതില്‍ അത്യധികം സന്തോഷിക്കുന്നു. താങ്കളുടെ ചാരുതയാര്‍ന്ന രചനകള്‍ ബൂലോകത്തെ ഹര്‍ഷപുളകിതമാക്കട്ടെ എന്നാശംസിക്കുന്നു.

ഒപ്പം താങ്കള്‍ക്കും കുടുംബത്തിനും ഓണാശംസകള്‍!

സസ്നേഹം
ആവനാഴി

സഹയാത്രികന്‍ said...

ശ്രീരാമേട്ടനു സ്വാഗതം...
അങ്ങേക്ക് സഹയാത്രികന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍....

Kaippally കൈപ്പള്ളി said...

എന്റമ്മച്ചി ഇതാരു്.

സ്വതന്ത്ര മാദ്ധ്യമത്തിലേക്ക് സ്വാഗതം.

:)

പലതും പ്രതീക്ഷിക്കാം

Kaippally said...

"മാതൃപേടകം വെടിയാതെ തന്നെ."

ആ പേടകങ്ങളില്‍ പറയാനാവത്ത വിഷയങ്ങള്‍ അവതരിപ്പിക്കാനും, അവിടെ തീര്‍ക്കാനാവത്ത കലിപ്പുകള്‍ തീര്‍ക്കാനും ഇത്രയും രസികന്‍ ഒരു വേദി വെറെ കാണില്ല.

താങ്കളേ പോലുള്ള ഒരു വന്‍ മീടിയ പുലി ബ്ലോഗിലേക്ക് ഇറങ്ങുന്നതില്‍ ഭയങ്കര സന്തോഷം തന്ന കേട്ട.

നല്ല പൊളപ്പന്‍ ലേഖനങ്ങള്‍ പ്രതീക്ഷിക്കാമല്ലോ?

Kiranz..!! said...

അചിന്ത്യാമ്മ,അപ്പറഞ്ഞതൊരു പായിന്റ്, പല നക്ഷത്രങ്ങളും വന്ന സ്പീഡില്‍ റെസ്പോണ്‍സ് കൂടി തിരിച്ചോടിയിട്ടുണ്ട്..:) ഇത് ഒരു ജനകീയ നക്ഷത്രനായത് കാരണം ഓടൂല്ലെന്നു അതിയായ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു..!

മ്മട വകേം ഒരു മുട്ടന്‍ സ്വാഗതം ശ്രീരാമന്മാഷേ..!

പതാലി said...

ശ്രീരാമേട്ടാ...
ഈ സ്വാഗതക്കാരുടെ ബഹളത്തില്‍ അമിത വിശ്വാസം വേണ്ട കേട്ടോ. വരവേല്‍ക്കാന്‍ തിരക്കു കൂട്ടുന്നവര്‍തന്നെ(ഞാന്‍ ഉള്‍പ്പെടെ) നാളെ വിചാരണ ചെയ്യാനും മുന്നിലുണ്ടാകും.

പ്രമുഖരെ നേരില്‍ കിട്ടുന്പോള്‍ അഭിപ്രായം പറയാനും വിമര്‍ശിക്കാനും ആളുകള്‍ അവേശം കാട്ടുന്നത് സ്വാഭാവികമാണല്ലോ.

താങ്കളുടെ അച്ചടിക്കപ്പെടുന്ന രചനകള്‍ വായിക്കുന്നവര്‍ക്ക് അത് പ്രസിദ്ധീകരിച്ച സ്ഥാപനങ്ങളിലേക്കോ താങ്കള്‍ക്ക് നേരിട്ടോ കത്തയക്കാനേ കഴിയൂ.കത്ത് കൈപ്പറ്റിയോ എന്ന് സ്ഥിരീകരിക്കാന്‍ നിവൃത്തിയില്ലതാനും. ഇവിടെ സ്ഥിതി വേറെയാണല്ലോ.

വിമര്‍ശനങ്ങള്‍ പല പ്രമുഖര്‍ക്കും സുഖിക്കണമെന്നില്ല. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ ആനയും അന്പാരിയുമായാണ് ബ്ലോഗര്‍മാര്‍ വരവേറ്റത്. മദ്യപാനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ചുള്ളിക്കാട് സുവിശേഷമെഴുതിയപ്പോള്‍ മലവെള്ളം പോലെ പ്രതികരണങ്ങള്‍ ഒഴുകി.

പ്രതികരണങ്ങള്‍ കമന്‍റ് മോഡറേഷന്‍റെ അണക്കെട്ടില്‍ ഒതുക്കിയെങ്കിലും മലയാളത്തിന്‍റെ പ്രിയകവിയും സിനിമ, സീരിയല്‍ താരവുമായ അദ്ദേഹം അനിക്സ് സ്പ്രേ പോലെ(പൊടിപോലുമില്ല കണ്ടുപിടിക്കാന്‍)ബൂലോകത്തുനിന്ന് അപ്രത്യക്ഷനായി.

താങ്കള്‍ അങ്ങനെയാവില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു.പ്രത്യേകിച്ചും മാധ്യമം വാരികയില്‍ അടുത്തയിടെ വന്ന കത്തിന് മറുപടി നല്‍കിയതുകൂടി കണക്കിലെടുക്കുന്പോള്‍.

ചുള്ളിക്കാട് നേരിട്ടാണോ രചനകള്‍ പോസ്റ്റ് ചെയ്തിരുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല. താങ്കളുടെ കാര്യത്തില്‍ എങ്ങനെയാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.

Vanaja said...

വേറിട്ട പോസ്റ്റുകള്‍ക്കായി... പ്രതീക്ഷയോടെ....

ഗുപ്തന്‍ said...

മാഷേ ഇവിടെ കണ്ടതില്‍ സന്തോഷം. ഒരു ജനക്കൂട്ടത്തിനിടയിലേക്ക് നേരേയിറങ്ങുന്നതിന്റെ പ്രഷര്‍ താങ്കള്‍ക്ക് പുതിയതായിരിക്കാന്‍ ഇടയില്ലാത്തതുകൊണ്ട് മുന്‍പാരോ സൂചിപ്പ്പിച്ച വിചാരണയൊന്നും വിഷയമാകാന്‍ പോകുന്നില്ല എന്ന് പ്രത്യാശിക്കുന്നു. സ്വാഗതം.

അഞ്ചല്‍ക്കാരന്‍ said...

വേറിട്ട കാഴ്ചകള്‍ സുഖമുള്ള ഒരനുഭവമാണ്. വേറിട്ടതെന്തും അനുഭവിക്കുക സുഖകരമാണെന്ന് തിരിത്തുകയും ആവാം. മാഷിനെ ഈ കൂട്ടായ്മയിലേക്ക് കിട്ടിയത് വേറിട്ട ഒരനുഭവമായി. സുഖകരമായ ഒരനുഭവം.

സുസ്വാഗതം. ഒപ്പം സര്‍വ്വാശംസകളും.

ഇസാദ്‌ said...

സ്വാഗതം മാഷേ ..

വേറിട്ട വായനകള്‍ക്കായി കാത്തിരിക്കുന്നു.

ഇസാദ്‌.

Unknown said...

സ്വാഗതം :)

രാധു said...

ശ്രീരാമേട്ടന്റെയാണു ഈ ബ്ളോഗെന്നു വിശ്വസിക്കാന്‍ പ്രയാസം ..............
ആണെങ്കില്‍ തന്നെ അദ്ദേഹത്തിനു ഇതിലും എത്രയും ഭം ഗിയായി
പ്രൊഫഷണലായി ചെയ്യാമല്ലൊ..
അതുകൊണ്ട് ഇതു അദ്ദേഹമവില്ല...എന്റെ സം ശയം മാത്രമാണേ...

കുറുമാന്‍ said...

ഇത് ശ്രീരാമേട്ടന്റെ ബ്ലോഗാണോ എന്ന് സംശയമുള്ളവര്‍ക്ക് എന്നെ വിളിക്കാം.......(+9995225922)ഞാന്‍ നേരിട്ട് അദ്ദേഹത്തെകൊണ്ട് നിങ്ങളെ വിളിപ്പിക്കുന്നതായിരിക്കും. ഇപ്പോഴത്തെ അവസ്ഥയീല്‍ അദ്ദേഹത്തിന്റെ നമ്പര്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാന്‍ അല്പം പ്രയാസം ഉള്ളതിനാല്‍ മാത്രമാണിത്.

തമനു said...

സ്വാഗതം, സ്വാഗതം, സ്വാഗതം ... !!!

നന്ദന്‍ said...

വേറിട്ട കാഴ്ചകള്‍ക്ക്‌ എല്ലാ ആശംസകളും.. :)

അഭിലാഷങ്ങള്‍ said...

:-)

സ്വാഗതം.. സുസ്വാഗതം..

താങ്കളുടെ സാന്നിദ്ധ്യം ബ്ലോഗ് വായനക്കാരിലും, എഴുത്തുകാരിലും തീര്‍ച്ചയായും ആവേശം ഉണര്‍ത്തും.. താങ്കളില്‍‌ നിന്ന് ,വ്യത്യസ്തമായ മികച്ച രചനകള്‍ പ്രതീക്ഷിച്ചുകൊണ്ട്..

-അഭിലാഷ് (ഷാര്‍ജ്ജ)

Visala Manaskan said...

പ്രിയ ശ്രീരാമന്‍ ജി!

മലയാളം ബ്ലോഗുകളുടെ ലോകത്തേക്ക്, ബൂലോഗത്തേക്ക്, എന്റെയും സ്വാഗതം.

താങ്കളെ പോലെ, കേരളത്തിന്റെ കലാ സാംസ്കാരിക മേഖലകളില്‍‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി ബ്ലോഗിങ്ങ് പോലെ വലിയ സാധ്യതകളുള്ള ഒരു രംഗത്ത് വരുക എന്ന് വച്ചാല്‍ അത് ഒരു വണ്ടര്‍ഫുള്‍ കാര്യം തന്നെയാണ്.

ഇപ്പോഴും ബ്ലോഗിനെ പരിചയപ്പെടുത്തി, അതിന്റെ സാധ്യതകളെപ്പറ്റിയൊക്കെ പറയുമ്പോള്‍

‘ബ്ലോഗോ?? അതെന്താദ്? പ്ലേഗ് എന്ന് കേട്ടിട്ടുണ്ട്!‘

എന്ന് പറയുന്ന ഒരുപാട് മലയാളികളുള്ളപ്പോള്‍, താങ്കളുടെ സാന്നിദ്ധ്യവും സൃഷ്ടികളും എല്ലാ നിലക്കും ബൂലോഗത്തിന് കൂടുതല്‍ പ്രചാരവും എഴുതുന്നവര്‍ക്ക് ഒരു കിണ്ണന്‍ ബൂസ്റ്റിങ്ങുമായിരിക്കും.

ഹൃദയം നിറഞ്ഞ ആശംസകളോടേ...

K.P.Sukumaran said...

ഈ ബ്ലോഗ് ശ്രീരാമന്‍ സാറിന് വേണ്ടി മറ്റൊരു സീനിയര്‍ ബ്ലോഗര്‍ തയ്യാറാക്കിക്കൊടുത്തതാണെന്ന് മനസ്സിലായി . അതില്‍ തെറ്റൊന്നുമില്ല . പക്ഷെ അദ്ധേഹം തന്നെ ഈ ബ്ലോഗിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന് എങ്ങിനെ മനസ്സിലാക്കും ?

വര്‍ക്കേഴ്സ് ഫോറം said...

ശ്രീരാമേട്ടന് നിറഞ്ഞ മനസ്സോടെ സ്വാഗതം

മുസ്തഫ|musthapha said...

ബൂലോഗത്തേക്ക് സ്നേഹത്തോടെ സ്വാഗതം...

:)

Ziya said...

ശ്രീരാമേട്ടന് മനം നിറഞ്ഞ സ്വാഗതം....
ഒത്തിരി സന്തോഷമുണ്ട്...

പ്രിയംവദ-priyamvada said...

ഇതൊരു വേറിട്ട ലോകമാണു ,താങ്കളുക്കു ഇഷ്ടപ്പെടും എന്നു ആശിക്കുന്നു.
സന്തോഷം..സ്വാഗതം!

വേണു venu said...

ശ്രീ. വി.കെ. ശ്രീരാമന്‌ സ്വാഗതം.
ബൂലോകം താങ്കളുടെ സാന്നിദ്ധ്യത്താല്‍‍ കൂടുതല്‍‍ ധന്യമാകട്ടെ.:)

Sanal Kumar Sasidharan said...

താങ്കളുടെ വരവ് എത്രമാത്രം ആഹ്ലാദകരമാണെന്ന്
ഈ കമന്റുകള്‍ സൂചിപ്പിക്കുന്നു..സ്വാഗതം വേറിട്ട കാഴ്ചകളുടെ കണ്ണടക്കാരന്.

ദേവന്‍ said...

എഴുത്തുകാരന്‍ എഡിറ്ററും പ്രസാധകനുമാകുന്ന, കാലത്തിന്റെ അതിരുകളെ ചാടിക്കടന്ന് ഇനിയെനന്നോ ജനിക്കാനിരിക്കുന്നവര്‍ക്കു കൂടി കാണാനാവുന്ന അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന വേറിട്ട എഴുത്തുലോകത്തേക്ക് ശ്രീ ശ്രീരാമനു (അടുത്തടുത്തു രണ്ടു ശ്രീ കുഴപ്പമില്ലെന്ന് രവിശങ്കര്‍ പറയുന്നു) സ്വാഗതം.

കൊലചെയ്യപ്പെട്ട മരങ്ങള്‍ അരച്ചു പരത്തി അതിന്മേല്‍ ഒരെഴുത്തു ഫാക്റ്ററിയിലെ മുതലാളിയുടെ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി മുദ്രണം ചെയ്യാന്‍ വില്‍ക്കപ്പെടുന്ന അക്ഷരങ്ങള്‍ക്കില്ലാത്ത ശക്തിയും ആയുസ്സും ഇവിടെക്കുറിക്കുന്നതെന്തിനുമുണ്ട് (തീപ്പൊരി പ്രസംഗ ബിറ്റിനു കട: ബ്ലോ. കൈപ്പള്ളിക്ക്) .വേറിട്ട എഴുത്തുമായി താങ്കള്‍ ബൂലോഗം കൂടുതല്‍ ധന്യമാക്കുക.

Unknown said...

ശ്രീരാമന്‍ സാര്‍,

കമന്റോഴുക്ക് ഞെട്ടിച്ചോ?

വേറിട്ട ബ്ലോഗില്‍ നിന്നും വേറിട്ട പോസ്റ്റുകള്‍ പറ പറാന്ന് പോരട്ടെ...

പൊന്നു.

ജിം said...

ബ്ലോഗിലേക്കു കടന്നു വരുന്നതില്‍‍ വളരെ സന്തോഷം.
വേറിട്ട പോസ്റ്റുകള്‍ക്കായി എല്ലാവരേയും പോലെ ഞാനും കാത്തിരിക്കുന്നു.
ഓണാശംസകള്‍!

ഉപാസന || Upasana said...

ശ്രീജിത്ത് ഭായ് ഒരു സംശയം,
“ലക്ഷിയോ” അതാര്..
:)

SHAN ALPY said...

മണല്‍ക്കാറ്റിന്‍
ഗന്ധമുള്ള
ആശംസകളോടെ,
.....ഷാന്‍

അനില്‍ശ്രീ... said...

താങ്കളെപ്പോലെ ഒരാള്‍ക്ക് സ്വാഗതം പറയാന്‍ മാത്രം ഞാന്‍ അത്ര വലിയ ബ്ലോഗര്‍ ഒന്നുമല്ല എങ്കിലും ബ്ലോഗിലെ സ്ഥിരം വായനക്കാരന്‍ എന്ന നിലയില്‍ എന്റെ വക സ്വാഗതവും ഇരിക്കട്ടെ....

വായിക്കാന്‍ ഇടക്കൊക്കെ വേറിട്ട എന്തെങ്കിലും കിട്ടുമെന്ന പ്രതീ‍ക്ഷയോടെ... “സ്വാഗതം”

പഥികന്‍ said...

വലിയ സന്തോഷം തോന്നി. തങ്കളുടെ ഒരോ പോസ്റ്റിനുമായി കാത്തിരിക്കുന്നു

ഏറനാടന്‍ said...

സ്വാഗതം ശ്രീരാമേട്ടന്...
:)

K.P.Sukumaran said...

സുസ്വാഗതം !

keralafarmer said...

തെരക്കുകാരണം അല്‍പ്പം വൈകിയതില്‍ ക്ഷമിക്കുക.
താങ്കളുടെ ബൂലോഗ സാന്നിധ്യം ബ്ലോഗുകള്‍ക്കൊരനുഗ്രഹം.
സ്വാഗതം

Satheesh said...

ഇമെയില്‍ കണ്ടുകാണുമെന്ന് കരുതുന്നു! ബാക്കി സ്വാഗതം അടുത്ത പോസ്റ്റിലാകട്ടെ!

Anonymous said...

ഇനി ഒരു സത്യം തുറന്നു പറയാം....
ഞാനാണ് ഇവിടുത്തെ പ്രധാന പ്രമാണിമാരിലൊരാള്‍ .

സാധാരണ പുതിയ ആളുകള്‍ വന്നാല്‍ എന്നെ ബ്ലോഗില്‍ വന്നു കാണുകയാണ് പതിവ്. ഇത്ര ദിവസം ഞാന്‍ കാത്തു. ഇത്തിരി പഴക്കമുള്ള ആളല്ലേ എന്നു കരുതി ക്ഷമിച്ചു. പിന്നെ ഇങ്ങ് പോന്നു.

ഒരു ദിവസം ബ്ലോഗിലേക്കു വരൂ. ഇവിടെയുള്ള ആളുകളെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ സംബന്ധിച്ച് കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് തരാം.

ഒരു കാര്യം പ്രത്യേകം പറയാം.
ആ കുറുമാനുമായുള്ള കൂട്ടുകെട്ട് നല്ലതിനല്ല...

Kalesh Kumar said...

ശ്രീരാമേട്ടാ, കണ്ടില്ലേ ഈ മീഡിയത്തിന്റെ ശക്തിയുടെ ഒരു ചെറിയ "ഡെമോ"? ഇത് ഈ ബ്ലോഗിലെ തൊണ്ണൂറ്റിയാഞ്ചാമത്തെ കമന്റാണ്.

Welcome to the Future!

എഴുത്തിന്റെ, വായനയുടെ, അച്ചടിയുടെ (പബ്ലിഷിംഗ്?)ഭാവിയിലേക്ക് സ്വാഗതം!

ഇവിടം ബൂലോഗം!വേറിട്ടൊരു ലോകം!

ശ്രീരാമേട്ടന്റെ ബ്ലോഗ് കണ്ട് ഒരുപാട് സന്തോഷം തോന്നുന്നു!

ഇവിടം ധന്യമാക്കു...

(ഒരു അത്യാഗ്രഹം കൂടി - ഇവിടേക്ക് വരാന്‍ മടിച്ചു നില്‍ക്കുന്നവരൊക്കെ ശ്രീരാമേട്ടന്റെ ബ്ലോഗ് കണ്ട് അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ബ്ലോഗുകള്‍ തുടങ്ങട്ടെ!)

ഉറുമ്പ്‌ /ANT said...

ആയിരത്തിതൊള്ളയിരത്തിതെണ്ണൂറ്റിരണ്ട്‌ ആണെന്നാണു ഓര്‍മ, തിരൂര്‍ എസ്.എസ്.എം.പോളീടെക്നിക് ആര്‍ട്സ്‌ ക്ലബ്ബ്‌ ഉത്ഘാടനത്തിനു പ്രശസ്ത എഴുത്തുകാരന്‍ ശ്രീരാമന്‍ വരുമെന്നു നോട്ടീസ്‌.!
ജേസിയുടെ സിനിമയില്‍ തിളങ്ങിയ ആ ചുള്ളന്‍ ഹാജിയാരെ നേരിട്ടുകാണാനും പരിചയപ്പെടാനും കഴിയുമല്ലോ എന്നതുകൊണ്ട്‌ മത്സരിച്ച് സ്വീകരണക്കമ്മിറ്റിയില്‍ അംഗത്വവും മുന്‍നിരയില്‍ സീറ്റും സംഘടിപ്പിച്ചു. പരിപാടി തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞു മുഖ്യാതിഥി വന്നെത്താന്‍.!
വന്നതോ, തലയില്‍ ഒരു രോമംപോലും ഇല്ലാത്ത ഒരു വയസ്സന്‍. അങോര്‍ ശ്രീലങ്കയിലെ കുറെ കഥയുംകൂടെപറഞ്ഞപ്പോ പിടികിട്ടി ആ ശ്രീരാമനല്ല ഈ ശ്രീരാമനെന്ന്‌!.
പിന്നെ വളെരെക്കലം കഴിഞ്ഞാണു കൈരളി ടീവിയിലെ "വേറിട്ട കാഴ്ച" യുടെ വരവ്‌
ഇപ്പോ ദാ കുറുമാന്റെ പുസ്തകപ്രകാശനവുമായി ചുള്ളന്‍ വീണ്ടും മോഹിപ്പിച്ചു.
അപ്പോഴെ തോന്നി ഇങ്ങോര്‍ ബ്ലോഗ് ഹൈജാക്കുചെയ്യാന്‍ എത്തുമെന്ന്‌. പക്ഷെ ഇത്രയും പെട്ടെന്നു പ്രതീക്ഷിച്ചില്ല.! വന്നതല്ലേ , പിണക്കാന്‍ പാടുണ്ടോ? സ്വാഗതം. !
വേറിട്ട മാധ്യമത്തിലേക്ക്‌ സ്വാഗതം!

മനസ്സു നിറഞ്ഞു സ്വാഗതം! മറ്റൊന്നും തോന്നരുത്‌ ഒരു കടി തന്നില്ലെങ്കില്‍ പിന്നെ ഉറുമ്പാരാ മോന്‍!

ഇതിനു പിന്നില്‍ ആ ഫ്രന്‍ച്ചു താടിക്കാരന്റെ കറുത്ത കരങ്ങളാണെന്നതു മൂന്നരത്തരം!!

ഏ.ആര്‍. നജീം said...

സ്വാഗതം... സുസ്വാഗതം...
സ്‌നേഹത്തോടെ

Cartoonist said...
This comment has been removed by the author.
Nikhilvishnupv said...

സ്വാഗതം ഈലോകത്തിലെ വേറിട്ട കാഴ്ചകളിലേക്ക്

ബാജി ഓടംവേലി said...

100. നൂറാമത്‌ കമന്റ്‌
ഞാന്‍ ഒരല്പം വൈകിയത്‌ ഭാഗ്യം നൂറാമത്തെ കമന്റിടാന്‍ പറ്റി.
സ്വാഗതം സ്വാഗതം

യാത്രിക / യാത്രികന്‍ said...

101. എനിക്ക്‌ സ്വന്തം
സ്വാഗതം

അത്തിക്കുര്‍ശി said...

ഞാനും സ്വാഗതമോതുന്നു...

വേറീട്ട കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു.

പ്രശാന്ത്‌ കോഴഞ്ചേരി said...

കാഴ്ച വേറിട്ട ശ്രീരാമേട്ടന് സ്വാഗതം

Ajith Pantheeradi said...

സുസ്വാഗതം!

ബൂലോകം ശരിക്കും വളരുകയാണ്..

Sathees Makkoth | Asha Revamma said...

ബൂലോകത്തിലേയ്ക്ക് ഈ എളിയവന്റെ സ്വാഗതം.

സാല്‍ജോҐsaljo said...

---------------------

നൂതനകാഴ്ചകണ്ട്
ചിലന്തിവലകളുടെ
ഭ്രമണപഥത്തിലേയ്ക്ക്,
മാസ്റ്റര്‍ക്ക് നടന്നുകയറാം.
പഴമയുടെ മാറാലയും
സ്വര്‍ണ്ണച്ചിലന്തിവലകളെങ്കിലും;
മാതൃപേടകത്തിന്റെ
നൂലിഴകള്‍ അറ്റുപോകാതെ!

----------------------

ശെഫി said...

സുസ്വാഗതം

പുള്ളി said...

ശ്ശൊ..കാണാന്‍ വൈകി,
ഈ മായാലോകത്തിലേയ്ക്ക് സ്വാഗതം!
പിന്നെ ഇവിടെ ബൂലോഗ സമ്മര്‍ദ്ദം എന്ന ഒരു പരിപാടിയുണ്ടേ അതിനെകുറിച്ച് ദേവേട്ടന്റെ ഈ ഒരു പോസ്റ്റ് ഒന്ന് വായിച്ചിരുന്നോളൂ...
qw_er_ty

ലേഖാവിജയ് said...

സ്വാഗതപ്രളയമാണല്ലോ!എന്റേയും ഹാര്‍ദ്ദമായ സ്വാഗതം,ഓണാശംസകളും!

Cartoonist said...

ശ്രീരാമേട്ടനെ ഗ്ലാമറൈസ് ചെയ്ത് ഞാന്‍ ഇവിടെ പൂശിയിട്ടുണ്ട് : http://keralahahaha.blogspot.com/2007/08/32.html

Cartoonist said...
This comment has been removed by the author.
കുട്ടന്‍സ്‌ | S.i.j.i.t.h said...

മലയാളം ബ്ലോഗ് കൂട്ടായ്മയിലേക്ക് ഒരു എളിയ സ്വാഗതം...

Santosh said...

swagatham, suswagatham...

Orupaadu nalla vayanakkaayi kaathirikkunnu...

മഴത്തുള്ളി said...

ശ്രീരാമന്‍ മാഷിന് വീണ്ടും സ്വാഗതം :)

sunilraj said...

രചനകള്‍ ഉടനെ പ്രതീക്ഷിക്കുന്നു നേരിട്ടു അഭിപ്രായം പറയാം എന്ന സന്തോഷത്തോടെ !!!

nariman said...

പതാലിയെപ്പോ‍ലുള്ള മഹാപ്രതിഭകളും മഹാ പണ്ഡിതന്മാരും മഹാബുദ്ധിജീവികളും ബൂലോകത്തിലുണ്ടെന്നറിയാതെയാകും പാവം ചുള്ളിക്കാടു ബൂലോകത്തു വന്നുപ്പെട്ടത്. പതാലിയെപ്പോലുള്ളവരുടെ വിഷം ഏറ്റാല്‍ ഏതു ചുള്ളിക്കാടാ പേടിച്ചോടാത്തത്?പക്ഷെ ശ്രീരാമേട്ടനു പതാലിയേപ്പോലുള്ള പരദൂഷകപ്പാമ്പുകളെയും കഴുതപ്പുലികളെയും തരിമ്പും പേടിയില്ലെന്നാ തോന്നുന്നത്.

monsoon dreams said...

great!
awaiting ur posts..